Kerala
തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 10 ന് തിരുനക്കര മൈതാനത്ത് ബിനോയി വിശ്വം ഉദ്‌ഘാടനം ചെയ്യും
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരെഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 10 നു കോട്ടയം തിരുനക്കര മൈതാനത്ത് വച്ച് നടക്കും.
ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് ചേരുന്ന വമ്പിച്ച പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്‌ഘാടനം ചെയ്യും.ഘടക കക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും .തുടർന്ന് നിയോജക മണ്ഡലം കൺവൻഷനുകൾ ചേരുന്നതാണ് .
യുവജന സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി ചേർന്ന്എ ൽ ഡി വൈ എഫ് യോഗം കോട്ടയത്ത് ചേർന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട് .വിദ്യാർത്ഥി വിഭാഗങ്ങൾ എൽ ഡി എസ് ഫ് ചേരുവാനുള്ള ഒരുക്കത്തിലാണ്. തൊഴിലാളി സംഘടനകളും സംയുക്ത യോഗം ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും .സി ഐ ടി യു .,എ ഐ ടി യു സി ;കെ ടി യു സി(എം) തുടങ്ങിയ സംഘടനകളാണ് നേതൃത്വം നൽകിയത് .