Kerala
വയനാട്ടിൽ സി.പി.ഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോൺഗ്രസ്
ലോക്സഭാ തെരെഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാരുടെ പട്ടിക നൽകി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരന്റെയും പേരാണ് പട്ടികയിലുള്ളത്.
തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. വയനാട്ടിൽ സി.പി.ഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്.