Kerala
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ശ്രീ. ജോസഫ് ഗണപതിപ്ലാക്കൽ ചുമതലയേറ്റു
കോട്ടയം ;മീനച്ചിൽ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ശ്രീ. ജോസഫ് ജി. ടോം ഗണപതിപ്ലാക്കൽ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജിബിൽ ആലപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശേരിൽ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. എ.കെ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. റ്റി.വി. ജയമോഹൻ പരിപ്പിൽ , ശ്രീ. പി.എം. തോമസ് പഴേപറമ്പിൽ, ശ്രീ. ശശിധരൻ നായർ നെല്ലാലയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ച യോഗത്തിൽ അസംബ്ലി – മണ്ഡലം തലങ്ങളിലെ നിരവധി കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ സന്നിഹിതരായിരുന്നു.