Kerala

വെളുത്തുള്ളി വാങ്ങിയാൽ കുടുംബം വെളുക്കും;കോഴിവില പറന്നുയർന്നു;കേരളാ തീരത്തോട് കടക്കൂ പുറത്ത് പറഞ്ഞ് മത്തി

Posted on

വെളുത്തുള്ളി വാങ്ങിയാൽ കുടുംബം വെളുക്കുന്ന അവസ്ഥയിലെത്തി.ഒരു കിലോ വെളുത്തുള്ളിക്ക് 500 രൂപയിലേക്കാണ് കുതിക്കുന്നത്‌ .   കോഴി 180, മത്തി 200 , .സർവതിനും വില കുതിച്ചുയരുമ്പോൾ  സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്.

സാധാരണ ക്രൈസ്തവരുടെ അമ്പത്  നോമ്പ് കാലത്ത് മത്സ്യ – മാംസ വില താഴുന്നതാണ്. ഇത്തവണ പക്ഷെ മേലോട്ടാണ്. 180 രൂപയാണ് ഇറച്ചിക്കോഴി വില.കേരളത്തിലെ കനത്ത ചൂടില്‍ ഇറച്ചിക്കോഴികള്‍ ചാകുന്ന അവസ്ഥ ഒഴിവാക്കാൻ തമിഴ്നാട് ലോബി ഉത്പാദനം കുറച്ചതാണ് വില ഉയരാൻ കാരണം.
ചൂട് കൂടിയതോടെ കടല്‍ മീനുകളുടെ വരവും കുറഞ്ഞു.

സാധാരണക്കാർ കൂടുതല്‍ ഉപയോഗിക്കുന്ന മത്തി കേരള തീരം വിട്ടുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അയല 240, കിളിമീൻ 200 – 300 എന്നിങ്ങനെയാണ് വില. വറ്റ, കാളാഞ്ചി മോത, നന്മീൻ, ചെമ്മീൻ തുടങ്ങിയവ 400 ന് മുകളിലെത്തി.

നോമ്പ്  കാല പ്രത്യേകതയായി പച്ചക്കറി ഇനങ്ങളുടെ വിലയും വർദ്ധിച്ചു. കാരറ്റ്, ബീറ്റ് റൂട്ട്, ബീൻസ്, പയർ, തക്കാളി, വെണ്ടക്ക, ചേന, ചേമ്ബ് തുടങ്ങിയ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 60 – 80 വരെ വില ഉയർന്നു..ആട്ടിറച്ചി : 800 – 900 രൂപയാണ് കിലോയ്ക്ക് വില.മാട്ടിറച്ചി : 380 – 400.എന്നിങ്ങനെയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version