Crime
ചെങ്ങരൂരിൽ നാല് ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്‌കൂട്ടർ;പോലീസും തിരിഞ്ഞു നോക്കുന്നില്ല
മല്ലപ്പള്ളി : നാല്മ ദിവസമായി ഒരു സ്‌കൂട്ടർ ഉടമയെ തേടുന്നു.ഉടമയ്ക്കും താൽപ്പര്യമില്ല .പോലീസിൽ അറിയിച്ചിട്ട് അവർക്കും താൽപ്പര്യമില്ല . ചെങ്ങരൂർ കടമാൻകുളം റൂട്ടിൽ ചാമത്തിൽ പ്രോപ്പർട്ടീസിലേക്കുള്ള പ്രൈവറ്റ് റോഡിലാണ് പ്രസ്തുത സ്‌കൂട്ടർ ഉടമയെ കാത്തിരിക്കുന്നത് .
കാത്തിരുപ്പ് തുടങ്ങിയ സ്‌കൂട്ടറിൽ ഉണ്ടായിരുന്ന ഹെൽമറ്റ് ആരോ എടുത്ത് മാറ്റിയിട്ടുണ്ട് .എന്നാലും പോലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി .ഈ ഭാഗത്ത് മയക്കുമരുന്ന് മാഫിയകൾ പിടി മുറുക്കിയിട്ടുണ്ട് .അവരുടേതാണ് ഈ സ്‌കൂട്ടർ എന്ന് നാട്ടുകാർ സംശയിക്കുന്നു .എന്നിരുന്നാലു പൊലീസിന് കുലുക്കമൊന്നുമില്ല.KL 28 A 1489 എന്നതാണ് ഹീറോ ഹോണ്ടാ പ്ലഷർ സ്‌കൂട്ടറിന്റെ നമ്പർ.