Kerala

എറണാകുളത്ത് നിന്ന് കോട്ടയം വഴി വേളാങ്കണ്ണിയ്‌ക്ക് ഇനിമുതൽ ആഴ്ചയിൽ രണ്ട് ദിവസം ട്രെയിൻ സർവീസ്

Posted on

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ്‌ ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സർവീസ് നടത്തുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 12.35 ന് പുറപ്പെട്ട് കോട്ടയം, കൊല്ലം ചെങ്കോട്ട വഴി പിറ്റേന്ന് പുലർച്ചെ വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധമാണ് ട്രെയിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസായി സീസണിൽ മാത്രം സർവീസ് നടത്തിക്കൊണ്ടിരുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ സെപ്റ്റംബർ അവസാന വാരത്തോടെ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തുന്നവിധം റെയിൽവേ സ്ഥിരപ്പെടുത്തുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി എക്സ്പ്രസ്സ്‌ ഉച്ചക്ക് 2 മണിക്ക് കോട്ടയത്ത് എത്തും.. അവിടെ നിന്ന് 02.03 ന് യാത്ര തുടരുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 05.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നതാണ്. പള്ളി സന്ദർശിച്ച ശേഷം അന്ന് സന്ധ്യയ്‌ക്ക് 06.40 ന് ഈ തീവണ്ടിയിൽ തന്നെ ( Train no 16362)കോട്ടയം വഴി എറണാകുളത്തേക്ക് മടങ്ങാവുന്നതാണ്.
അതുപോലെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.35 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ, ചൊവ്വാഴ്ച രാവിലെ 5.45 ന് വേളാങ്കണ്ണിയിലെത്തും.. വേളാങ്കണ്ണി സന്ദർശിച്ച് അന്ന് തന്നെ വൈകുന്നേരം 6.30ന് മടങ്ങുകയും ചെയ്യാം. വേളാങ്കണ്ണിയിൽ നിന്ന് തിരിച്ചുള്ള ട്രെയിൻ കോട്ടയത്ത് രാവിലെ 10.10 നും എറണാകുളത്ത് ഉച്ചക്ക് 12 മണിക്കും എത്തിച്ചേരുന്നതാണ്.
കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി വഴി വേളാങ്കണ്ണിയ്ക്കുള്ള യാത്രതന്നെ ഏറ്റവും ഹൃദ്യമായ ഒരു അനുഭവം കൂടിയായിരിക്കും. കേരളത്തിലെ വേളാങ്കണ്ണി തീർത്ഥാടകരിൽ സിംഹഭാഗവും എറണാകുളം, കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്.
𝕂𝕆𝕋𝕋𝔸𝕐𝔸𝕄 𝕋𝕆 𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 (𝕂𝕋𝕐𝕄-𝕍𝕃ℕ𝕂)
ട്രെയിൻ നമ്പർ : 16361
വേളാങ്കണ്ണിയ്ക്കുള്ള ട്രെയിനിന്റെ സമയം :
എറണാകുളം
ഉച്ചക്ക് 12.35
കോട്ടയം –
2 പിഎം
ശനി, തിങ്കൾ ദിവസങ്ങളിൽ മാത്രം
𝕍𝔼𝕃𝔸ℕ𝕂𝔸ℕℕ𝕀 𝕋𝕆 𝕂𝕆𝕋𝕋𝔸𝕐𝔸𝕄 (𝕍𝕃ℕ𝕂-𝕂𝕋𝕐𝕄)
ട്രെയിൻ നമ്പർ : 16362
വേളാങ്കണ്ണിയിൽ നിന്നുള്ള മടക്കയാത്രയുടെ സമയം : 06:30PM(സന്ധ്യയ്‌ക്ക്)
ഞായർ, ചൊവ്വാ ദിവസങ്ങളിൽ മാത്രം
ടിക്കറ്റ് നിരക്ക് : (ഒരു ദിശയിലേയ്ക്ക്/ONE SIDE)
ജനറൽ/അൺ റിസേർവ്ഡ്: ₹ 205
സ്ലീപ്പർ ക്ലാസ് (ബെർത്ത്) : ₹355
3rd AC സ്ലീപ്പർ (3 Tier AC) : ₹960
2nd AC സ്ലീപ്പർ (2 Tier AC) : ₹1365
സ്ലീപ്പർ കോച്ചുകളിൽ യാത്ര തെരെഞ്ഞെടുത്താൽ വേളാങ്കണ്ണിയിൽ ഇറങ്ങിയാൽ റൂമിന്റെ ആവശ്യം വരുന്നില്ല. പള്ളിയുമായി ബന്ധപ്പെട്ട് കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി റൂമുകളും വേളാങ്കണ്ണിയിൽ ലഭ്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version