Kottayam

ജോസ് കെ മാണി കടുത്തുരുത്തിക്ക് പോകുമ്പോൾ;പാലായിൽ മത്സരിക്കാൻ എതിരാളികളെ വെട്ടിനിരത്തുന്ന നേതാക്കൾ കേരളാ കോൺഗ്രസിന് ഭൂഷണമോ :രൺദീപ് ജി നായർ മീനഭവൻ

Posted on

കോട്ടയം :ജോസ് കെ മാണി കടുത്തുരുത്തിക്ക് പോകുമ്പോൾ;പാലായിൽ മത്സരിക്കാൻ എതിരാളികളെ വെട്ടിനിരത്തുന്ന നേതാക്കൾ കേരളാ കോൺഗ്രസ് (എം) ഭൂഷണമല്ലെന്ന്  കേരളാ യൂത്ത് ഫ്രണ്ട് (എം) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് ജി നായർ മീനഭവൻ അറിയിച്ചു.

താൻ ഏറെ കാലമായി കേരളാ കോൺഗ്രസിൽ പ്രവർത്തിക്കുന്നു.പാർട്ടി കേഡർ സ്വഭാവത്തിലേക്ക് പോകുമെന്ന് പറഞ്ഞപ്പോളാണ് പാലായിൽ നിന്നുള്ള ഏക സംസ്ഥാന ജനറൽ സെക്രട്ടറിയായി യൂത്ത് ഫ്രണ്ടിൽ  എന്നെ നിയമിച്ചത് എന്നാൽ ഇപ്പോൾ പുനഃസംഘടനയ്ക്കു ശേഷം എന്നെ നീക്കുകയും അനേകരെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി നിയമിക്കുകയും ചെയ്തു.

ഇപ്പോൾ പാർട്ടി ചുമതലകൾ ഒന്നും നൽകിയിട്ടില്ല .പാർട്ടിയുടെ പ്രതിസന്ധി കാലങ്ങളിൽ സഹായിക്കാൻ താനും സഹ പ്രവർത്തകരുമെ ഉണ്ടായിരുന്നുള്ളൂ എന്ന് രൺദീപ് കോട്ടയം മീഡിയയോട് പറഞ്ഞു.ഇതിൽ പ്രതിഷേധിച്ച് താനും 28 ഓളം സഹ പ്രവർത്തകരും കേരളാ കോൺഗ്രസ് ന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഇറങ്ങി പോന്നതായും രൺദീപ് വ്യക്തമാക്കി.

ഈയടുത്ത കാലത്തായി തന്റെ ഭാര്യ സഹോദരനെ അകാരണമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചപ്പോൾ .ടോബിൻ കെ അലക്സ് ഉൾപ്പെടെയുള്ള നേതാക്കൾ അതിനു അനുകൂലമായി നിൽക്കുകയും ഇടപെടാതിരിക്കുകയും ചെയ്തു.ഡി വൈ എഫ് ഐ യുടെ പ്രാദേശിക നേതാക്കൾ പോലും പോലീസ് സ്റ്റേഷനിൽ വന്നു കൂളായി കാര്യങ്ങൾ സാധിക്കുമ്പോഴാണ് ഭരണ കക്ഷിയിലെ മൂന്നാമത്തെ ഘടക കക്ഷി നേതാവിന്റെ പാർട്ടി അണികളെ ഇങ്ങനെ പോലീസ് പീഡിപ്പിക്കുന്നത് .

മുത്തോലി സഹകരണ ബാങ്കിൽ  തനിക്കുള്ള ലോണിന്റെ പലിശ ഇളവ് ചെയ്യുന്ന കാര്യത്തിൽ പോലും ഉദാസീന നടപടിയാണ് ബാങ്ക് പ്രസിഡണ്ട് ടോബിൻ കെ അലക്സ് ചെയ്തത്.സഹകരണ വകുപ്പ് പലിശ ഇളവ് ചെയ്യുമ്പോൾ പോലും ആ പലിശ ഇളവ് തനിക്കു നല്കാതിരിക്കുവാൻ ബാങ്ക് പ്രസിഡന്റായ ടോബിൻ കെ അലക്സ് ശ്രമിച്ചെന്നും രൺദീപ് ആരോപിച്ചു .കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തന്നെ കാലുവാരി തോൽപ്പിച്ചത് ടോബിൻ കെ അലക്‌സാണെന്നും രൺദീപ് കുറ്റപ്പെടുത്തി.

കിടങ്ങൂർ ഗോപാല കൃഷ്ണ പിള്ളയോടൊപ്പം പ്രവർത്തിച്ച എം എസ് ഗോപാലൻ നായരുടെ കൊച്ചുമകനാണ് രൺദീപ് ജി നായർ മീനഭവൻ.പി ടി ചാക്കോയും എം എസ് ഗോപാലകൃഷ്ണ പിള്ളയും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു .1963 മുതൽ 18 വര്ഷം തുടർച്ചയായി എൻ എസ് എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ആയിരുന്നു .പാലാ രൂപതയുമായും  അടുത്ത ബന്ധം പുലർത്തിയിരുന്ന എം എസ് ഗോപാലൻ നായർ  സെന്റ് തോമസ് ബീയേഡ്ഡ് കോളേജിന്റെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ചിരുന്നു .

അതേസമയം രൺദീപിന്റെ ആരോപണങ്ങളെ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ആയ ടോബിൻ കെ അലക്‌സ് പുച്ഛിച്ചു തള്ളി.രന്ദീപിന്റെ ഭാര്യ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് ആയതു താൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്നപ്പോളാണെന്നും ;ഇപ്പോൾ അവർക്ക് സർക്കാർ നേഴ്‌സായി ജോലി തര  പ്പെടുത്തിയത് ജോസ് കെ മാണിയാണെന്നും ടോബിൻ കെ അലക്സ് കോട്ടയം മീഡിയയോട് പറഞ്ഞു .

രൺദീപിന്റെ ഭാര്യ സഹോദരനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത് താൻ പറഞ്ഞിട്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥർ സമ്മതിച്ചാൽ താൻ നിയോജക മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കാമെന്നും ടോബിൻ പറഞ്ഞു .അതുപോലെ ബാങ്ക് ലോണിന്റെ കാര്യത്തിൽ താൻ പ്രസിഡണ്ട് ആയ ബാങ്കിൽ മെമ്പർഷിപ്പ് പോലും ഇല്ലാത്തയാളാണ്‌ രൺദീപ് പിന്നെ എങ്ങനെ താൻ അദ്ദേഹത്തിന്റെ ലോണിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നു എന്ന് ആരിപ്പിക്കുന്നത് ശരിയായ നടപടിയല്ല .

യൂത്ത് ഫ്രണ്ട് പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല.അത് അതിന്റെ ഭാരവാഹികളും  ജോസ് കെ  മാണിയുമാണ് തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും.അതിൽ യാതൊരു പങ്കും തനിക്കില്ല.രൺദീപിന് വിഷമങ്ങൾ ഉണ്ടായാൽ അതിന്റെയെല്ലാം ഉത്തരവാദി താനാണെന്ന് വിശ്വസിക്കുന്നതും .പ്രചരിപ്പിക്കുന്നതും സത്യാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ടോബിൻ കെ അലക്സ് കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version