Politics

സമരാഗ്നി 22 ന് പാലായിൽ;പാലാ 22 ന് ത്രിവർണ്ണ ശോഭയാൽ നിറയും;4 നിയോജക മണ്ഡലങ്ങളിൽ നിന്നും പങ്കെടുക്കുന്നത് പതിനായിരങ്ങൾ

Posted on

 

പാലാ 22 ന് പാലായിൽ എത്തിച്ചേരുന്ന കെ സുധാകരനും വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ  യാത്രയെ സ്വീകരിക്കാൻ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽനിന്നും പതിനയ്യായിരത്തിൽപ്പരം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ജോസഫ് വാഴയ്ക്കക്കനും ജനറൽ കൺവീനർ ടോമി കല്ലാനിയും പത്രസമ്മേളനത്തിൽ അറിയിച്ചു.

നാല്  നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകർ പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഒത്തുപേരും മൂന്നുമണിക്ക് സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ വച്ച് ജാഥയെ സ്വീകരിക്കുന്നതും ആയിരങ്ങളുടെ അകമ്പടിയോടെ വാദ്യമേളങ്ങൾ. ത്രിവർണ്ണപതാകകൾ. ത്രിവർണ്ണ  തൊപ്പികൾ ധരിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ. ഐ.എൻ.റ്റി.യു.സി. പ്രവർത്തകർ, കെ.എസ്.യു, മറ്റുപോഷക സംഘടനകൾ എന്നിവർ ചേർന്ന് പുഴക്കര മൈതാനി യിലേക്ക് ആനയിക്കും.

പ്രകടനത്തിന് മുമ്പിലായി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നൂറു കണക്കിന് ഇരുചക്രവാഹനറാലി ഉണ്ടായിരിക്കും. ആയിരങ്ങൾക്ക് ഇരിക്കുവാനുള്ള പന്തൽ സൗകര്യം ഒരുക്കിയിട്ടുള്ള പുഴക്കര മൈതാനിയിൽ 3 മണിക്കുതന്നെ കോൺഗ്രസ്സിൻ്റെ ദേശീയ- സംസ്ഥാനനേതാക്കന്മാർ പങ്കെടുക്കുന്ന പൊതുയോഗം ആരംഭിക്കും. എ.ഐ.സി.സി. സെക്രട്ടറി പി.സി വിഷ്‌ണുനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ടൗൺ ചുറ്റി വരുന്ന പ്രകട നത്തിന് വിവിധ ഇടങ്ങളിൽ വച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അഭിവാദ്യങ്ങൾ അർപ്പി ക്കും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ മുണ്ടുപാലത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ബൈപ്പാസ് റോഡുകളിലുമായി പാർക്ക് ചെയ്യേണ്ടതാണ്. കിഴതടിയൂർ ജംഗ്ഷൻ മുതൽ ആർ. വി ജംഗ്ഷൻ വരെയുള്ള ബൈപ്പാസ് പാർക്കിംഗിനു ഉപയോഗിക്കാവുന്നതാണ്. 21 ന് വൈകിട്ട് അഞ്ചിമണിൽ പാലാ ടൗണിൽ യൂത്ത് കോൺഗ്രസ്. കെ.എസ്.യൂ.. മഹിളാ കോൺഗ്രസ് എന്നീ വരുടെ നേതൃത്വത്തിൽ വിളംബരജാഥ ഉണ്ടായിരിക്കും. ഗവൺമെൻ്റ് ആശുപത്രി ജംഗഷനിൽ നിന്ന് വിളംബരജാഥ ആരംഭിക്കും.

മീഡിയാ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ജോസഫ് വാഴക്കൻ;ടോമി കല്ലാനി;ബിജുപുന്നത്താനത്ത്;സി ടി രാജൻ ;ആർ സജീവ് ;സതീഷ് ചൊള്ളാനി ;അഡ്വ ആർ മനോജ്;അഡ്വ സന്തോഷ് മണർകാട്;രാജൻ കൊല്ലമ്പറമ്പിൽ;ഷോജി ഗോപി ;രാഹുൽ പി എൻ ആർ ;തോമസുകുട്ടി നെച്ചിക്കാടൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version