Kerala
ചോറ്റാനിക്കര മകം തൊഴലിനായി ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു
ശ്രീനാരായണപുരം: ചോറ്റാനിക്കര മകം തൊഴലിനായി ഭർത്താവിനോടൊപ്പം പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. ശ്രീനാരായണപുരം ആമണ്ടൂരിൽ താമസിക്കുന്ന വലിയകത്ത് മണികണ്ഠൻ്റെ ഭാര്യ 45 വയസുള്ള ശ്രീജയാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെ എറണാകുളം ഇടപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ഹാൻഡിലിൽ കാർ തട്ടിയതിനെ തുടർന്ന് മണികണ്ഠനും ശ്രീജയും വീഴുകയായിരുന്നു. റോഡിൽ വീണ ശ്രീജയെ മറ്റൊരു വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്.