Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു

Posted on

കൊച്ചി :ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു.  കിഴക്കമ്പലത്ത്  നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24), ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി (2020 – 22), 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023-ല്‍ പോർട്ടുഗലില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു ഈ 28കാരന്‍.

അതേസമയം ചാലക്കുടി മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു. മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതി അഭിഭാഷകനാണ്. കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021-)
എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി (2004, 2006) പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളില്‍ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version