Politics

കരിങ്കുന്നം ബാങ്കിൽ എൽ ഡി എഫിനെ കവച്ചു വച്ച് ആം ആദ്‌മി പാർട്ടി രണ്ടാമത് ;യു ഡി എഫ് വിജയിച്ചത് 900 പാനൽ വോട്ടുകൾ പുതുതായി ചേർത്തിട്ടെന്ന് എ എ പി

Posted on

തൊടുപുഴ :കരിങ്കുന്നം സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ എൽ ഡി എഫിനെ കവച്ചു വച്ച് ആം ആദ്‌മി പാർട്ടി  രണ്ടാമതെത്തി;എല്ലാ സീറ്റിലും യു  ഡി എഫ് ആണ് വിജയിച്ചതെങ്കിലും എ എ പി ശരാശരി 800 വോട്ടുകൾ നേടി.വിജയിച്ച യു  ഡി എഫ് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് 1999 ആകുമ്പോൾ എ എ പി സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് 999 ആണ് .

കരിങ്കുന്നം പഞ്ചായത്തിലെ ഉപ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി എ എ പി വിജയിച്ചതും കരിങ്കുന്നം ടൗൺ വാർഡിലായിരുന്നു .അതിൽ നിന്നും ആവേശം ഉൾക്കൊണ്ടു കൊണ്ട് കരിങ്കുന്നം സഹകരണ ബാങ്കിലേക്ക് എ എ പി മൽത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്താണ് എത്തി ചേർന്നത് .ബാങ്കിലെ പരാജയം മുന്നിൽ കണ്ട യു  ഡി എഫ് ഏകദേശം 900 പാനൽ  വോട്ടുകൾ പുതുതായി ചേർത്തിരുന്നതായി എ എ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് ജേക്കബ്ബ് മാത്യു കോട്ടയം മീഡിയയോടി പറഞ്ഞു .

അതുപോലെ വ്യാപകമായി മദ്യം ഇറക്കിയും വോട്ടുകൾ ശേഖരിച്ച യു  ഡി എഫിന്റെ മരണമണിയാണ് കരിങ്കുന്നത്ത് മുഴങ്ങിയതെന്നു അദ്ദേഹം പറഞ്ഞു.ആഹ്ളാദ പ്രകടനത്തിൽ ആം ആദ്മി പാർട്ടിക്കാരെ പുലഭ്യം വിളിച്ചത് തന്നെ എ എ പി ക്കാരെ അവർ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും ജേക്കബ്ബ് മാത്യു പറഞ്ഞു .അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എ എ പി കരിങ്കുന്നം പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും.കരിങ്കുന്നം പഞ്ചായത്തിലാകെ എ എ പി യുടെ സന്ദേശം എത്തിക്കാൻ കഴിഞ്ഞതാണ് എ എ പി യുടെ വിജയമെന്നും എ എ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് ജേക്കബ്ബ് മാത്യു കോട്ടയം മീഡിയയോടി പറഞ്ഞു .

കരിങ്കുന്നം സർവീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ എ എ പി  സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ..

കുര്യാക്കോസ് v c 707

ജിയോ ജോസ് 875
ടോമി അഗസ്റ്റിൻ 727
ബാബു എബ്രഹാം 849
ബിജോ ജോൺ 582
മനോജ് ജോസഫ് 999
ജമീന ബിനോയ് 720
മിനി സ്റ്റീഫൻ 945
ഷിനിമോൾ 829
ദീപു ദാസ് 803
ജെറി ജോർജ് 876


Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version