Kerala

രൺജിത്ത് ശ്രീനിവാസൻ വധക്കേസ് പ്രതി കോടതി വളപ്പിൽൽ വച്ച് മറ്റൊരു പ്രതിയെ ആക്രമിച്ചു

Posted on

തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് പ്രതി കോടതി വളപ്പിൽൽ വച്ച് മറ്റൊരു പ്രതിയെ ആക്രമിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്താണ് സംഭവം ഉണ്ടായത്. രഞ്ജിത് വധക്കേസിലെ പ്രതി കൃഷ്ണകുമാറാണ് മറ്റൊരു കേസിലെ പ്രതിയായ റോയിയെ ആക്രമിച്ചത്.

കോടതിയിൽ കൊണ്ടുവന്നപ്പോൾ കൈയിൽ കരുതിയ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ വരയുകയായിരുന്നു. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ റോയിടെ കഴുത്തിന് മുറിവേറ്റു. അഞ്ചുതെങ്ങ് റിക്സൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് റോയി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version