Politics
ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാന്‍ 100 കോടി രൂപ ചോദിച്ചു., കമല്‍ നാഥ് മാറുന്ന നാട്ടില്‍ ആര്‍ക്കാണ് മാറിക്കൂടാത്തത് : എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാന്‍ 100 കോടി രൂപ ചോദിച്ചു. കമല്‍ നാഥ് മാറുന്ന നാട്ടില്‍ ആര്‍ക്കാണ് മാറിക്കൂടാത്തതെന്നും എം.വി ഗോവിന്ദന്‍ പരിഹസിച്ചു. ലീഗില്ലാതെ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ തോറ്റ് തുന്നം പാടും. രാഹുലിന് സീറ്റ് വേണമെങ്കില്‍ കേരളത്തില്‍ വരണം’.അതും മുസ്ലിം ലീഗ് ഉണ്ടെങ്കില്‍ മാത്രം. രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര കഴിയുമ്പോഴേക്കും പ്രശ്‌നം ഗുരുതരമാകും. സീറ്റില്ലാത്ത വഴികളിലൂടെ രാഹുല്‍ യാത്ര നടത്തുകയാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു.
ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു കോര്‍പ്പറേറ്റില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ല. ഏറ്റവും കൂടുതല്‍ പണം കിട്ടിയത് ബിജെപിക്കാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.‘ബിജെപി ആറായിരം കോടിയാണ് വാങ്ങിയത്. കോണ്‍ഗ്രസിനും നല്ല പണം കിട്ടി