Kottayam
ഒരു കോടി നിക്ഷേപം ചോദിച്ച സഹകരണ ബാങ്കിന് 3 കോടി നിക്ഷേപം നൽകി ജനങ്ങൾ;ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോമി പൊരിയത്ത്
കോട്ടയം :സഹകരണ ബാങ്കുകൾക്ക് കഷ്ടകാലമാണെന്നു പറഞ്ഞാൽ കോട്ടയം ജില്ലയിലെ ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോമി ഫ്രാൻസിസ് പൊരിയത്ത് ഊറി ചിരിക്കും.താൻ പ്രസിഡണ്ട് ആയ ചൂണ്ടച്ചേരി സഹകരണ ബാങ്കിന് യാതൊരു ക്ദഷ്ട്ടകാലവും ഇല്ല എന്നതാണ് ആ ചിരിയുടെ അർത്ഥം . ഒരു കോടി നിക്ഷേപം ചോദിച്ച ചൂണ്ടച്ചേരി സഹകരണ ബാങ്കിന് 3 കോടി 24 ലക്ഷം രൂപാ നിക്ഷേപം നൽകിയാണ് ജനങ്ങൾ പ്രസിഡണ്ട് ടോമിയെ എതിരേറ്റത്.;സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായി;ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ചൂണ്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോമി ഫ്രാൻസിസ് പൊരിയത്ത് ഇങ്ങനെ പറയുമ്പോൾ അര നൂറ്റാണ്ടായി താൻ കത്ത് സൂക്ഷിച്ച പൊതു പ്രവർത്തന രംഗത്തെ വിശ്വാസ്യതയുടെ സാക്ഷി പത്രമാണ് ഈ കുമിഞ്ഞു കൂടിയ മൂന്ന് കോടി 24 ലക്ഷം രൂപാ.
ഇതിനു രാവിലെ ചൂണ്ടച്ചേരി ബാങ്ക് ആഡിറ്റോറിയത്തിൽ സഹകരണ കൂട്ടായ്മയിൽ വച്ച് പ്രവിത്താനം പള്ളി വികാരി ഫാദർ ജോർജ് വേളൂപ്പറമ്പിൽ അച്ചൻ നിക്ഷേപകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമ്പോൾ ആമുഖമായി ബാങ്ക് പ്രസിഡണ്ട് ടോമി പൊരിയത്ത് പറഞ്ഞു അച്ഛാ പ്രാർത്ഥിക്കുമ്പോൾ ഞങ്ങടെ ബാങ്കിനെയുംസമർപ്പിച്ച് പ്രാർത്ഥിക്കണെ…
കോൺഗ്രസ് ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് ആയ ടോമി ഫ്രാൻസിസ് പൊരിയത്തിന് പൊതു പ്രവർത്തനം ധന സമ്പാദന മാർഗ്ഗമല്ല.അത് പൊതുജനത്തിനു നാന്നായി അറിയാം .അതിന്റെ പ്രതിഫലനമാണ് നിക്ഷേപക സമാഹരണ യജ്ഞത്തിൽ ജനം കൈ അയച്ചു നൽകിയപ്പോൾ കണ്ടത്.തങ്ങളുടെ നിക്ഷേപങ്ങൾ ചൂണ്ടച്ചേരി ബാങ്കിൽ സുരക്ഷിതമാണെന്ന് ജനങ്ങൾക്കറിയാം .
ഇന്ന് ബാങ്കിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ സഹകരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു .ഫാദർ ജോർജ് വെളൂപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി .സെൻ മാത്യൂസ് മൈക്കിൾ തേക്കുംകാട്ടിൽ(ബാങ്ക് വൈസ് പ്രസിഡണ്ട്);ലിസ്സി സണ്ണി(പഞ്ചായത്ത് പ്രസിഡണ്ട്);ഉണ്ണി കുളപ്പുറം ; ലാലി സണ്ണി(ബ്ലോക്ക് മെമ്പർ) ;രാജേഷ് കെ(ബാങ്ക് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ