Crime

ഒരു വയസുള്ള കുഞ്ഞിന്റെ മരണ കാരണം ഹൃദയ സ്തംഭനം;സംശയിച്ച് കസ്റ്റഡിയിൽ എടുത്ത അമ്മയെ പോലീസ് വിട്ടയച്ചു

Posted on

പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version