Kerala
എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; മണ്ഡലംതല പ്രചരണ ജാഥ സംഘടിപ്പിക്കും:ഹലീൽ തലപ്പള്ളിൽ
ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം തല വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളിൽ.
ഫെബ്രുവരി 26 തിങ്കളാഴ്ച കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ജനമുന്നേറ്റയാത്ര ഏറ്റുമാനൂരിൽ സ്വീകരണം നൽകി ചങ്ങനാശ്ശേരി പെരുന്നയിൽ സമാപിക്കും. ജനമുന്നറ്റയാത്രയുടെ പ്രചരണം കുറിച്ചുകൊണ്ട് പൂത്താർ നിയോജക മണ്ഡലം പ്രസിഡണ്ട് ഹലീൽ തലപ്പള്ളി നയിക്കുന്ന വാഹന പ്രചരണ ജാഥ ഫെബ്രുവരി ഇരുപതാം തീയതി ചൊവ്വാഴ്ച രാവിലെ എട്ട് മുപ്പതിന് എരുമേലി മുട്ടപള്ളിയിൽ നിന്നാരംഭിച്ച്
മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഏഴ് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും എന്ന് എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം..എസ്.റഷീദ്,.മണ്ഡലം വൈസ് പ്രസിഡണ്ട് സുനീർ പാറത്തോട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.