Kerala
വയനാട്ടിൽ ജനങ്ങളുടെ രൂക്ഷ പ്രതിഷേധം; പശുവിൻ്റെ ജഡം വനം വകുപ്പിൻ്റെ ജീപ്പിൻ്റെ മുന്നിൽ വച്ച് പ്രതിഷേധിക്കുന്നു
പുൽപ്പള്ളി :വയനാട്ടിൽ ജനങ്ങളുടെ രൂക്ഷ പ്രതിഷേധം; പശുവിൻ്റെ ജഡം വനം വകുപ്പിൻ്റെ ജീപ്പിൻ്റെ മുന്നിൽ വച്ച് പ്രതിഷേധിക്കുന്നുവയനാട്ടിൽ ആന കൊന്ന പോൾ എന്ന കർഷകന്റെ മൃതദേഹം ടൗണിൽ കൊണ്ട് വന്ന് വച്ച് ജനങ്ങൾ രൂക്ഷമായി പ്രതികരിക്കുകയാണ്.
വനിതകളും , കുട്ടികളും ;കന്യാസ്ത്രീകൾ വരെ പ്രതിഷേധത്തിലുണ്ട്.കഴിഞ്ഞ ദിവസം കടുവാ കൊന്ന പശുവിൻ്റെ ജഡം കൊണ്ട് വന്ന് വനം വകുപ്പിൻ്റെ ജീപ്പിൻ്റെ മുന്നിൽ വച്ച് ജനങ്ങൾ രൂക്ഷമായി പ്രതിഷേധിക്കുകയാണ്.വന്യമൃഗങ്ങളെ സർക്കാരിന് നേരിടാൻ അറിയില്ലെങ്കിൽ ഞങ്ങൾക്ക് നേരിടാൻ അറിയാമെന്നും ജനങ്ങൾ വിളിച്ച് പറയുന്നുണ്ട്.
ഇതിനിടയിൽ ചില പ്രക്ഷോഭകർ പോലീസ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു.പോലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യങ്ങളും ജനങ്ങൾ മുഴക്കി .