Kerala
ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കിടങ്ങൂർ: ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ വട്ടു കുളംപറമ്പിൽ വീട്ടിൽ ആൽബർട്ട് ജോസ് (29) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ സതികുമാർ. റ്റി, എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ അരുൺകുമാർ പി.സി, സന്തോഷ് കെ.കെ, ജോഷി മാത്യു, ജോസ് ചാന്തർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.