Kerala

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ പതിനലാമത് ഭരതൻ സ്മാരക സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ് അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു

Posted on

 

കാഞ്ഞിരപ്പള്ളി:വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവും സിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സാക്ഷി SAKSHI (Social Arts and Knoledge Society for Human lntegration) എന്ന സംഘടനയുടെ മുന്നണി പോരാളിയും കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നു മുക്കാലി സ്വദേശിയുമായ ശ്രീ അനസ്ബിയെകേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു.

,കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ നടന്ന ആദരിക്കൽ ചടങ്ങിൽ യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ അദ്ധ്യക്ഷനായി ജില്ലാജനറൽ സെക്രട്ടറി സ്കറിയ തോട്ടപ്പള്ളി സ്വാഗതം ആശംസിച്ചു കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം യോഗത്തിൻ്റ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന ജോ: സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.

പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻ്റ് രതീഷ് അത്തിക്കുഴി ,കെറ്റിയുസി (ബി) ജില്ലാ പ്രസിഡൻ്റ് മനോജ് മാഞ്ചേരി ,പാർട്ടി ജില്ലാ ട്രഷറർ ജിജോ മൂഴയിൽ ,നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ എച്ച് അബ്ദുൾ അസീസ് (കാഞ്ഞിരപ്പള്ളി) ,പ്രശാന്ത് നന്ദകുമാർ (പാലാ)വാഴൂർ മണ്ഡലം പ്രസിഡൻ്റ് ബിനോയി വാഴൂർ ,യൂത്ത്ഫ്രണ്ട് (ബി)ജില്ലാ ജനറൽ സെക്രട്ടറി നെസീം പറമ്പിൽ ,ജില്ലാ ട്രഷറർ ജിതിൻ മോഹനൻ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് ജിക്ക് ജോസഫ്, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ്കനി ,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബോണി ജോർജ് ,ട്രഷറർ ഹമീദ് പറക്കവെട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version