Education
നവകേരള സദസ്സ് : സംവാദം 2024 വിഷയം :നവകേരള സൃഷ്ടിയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പങ്ക്
ഇലഞ്ഞി: ഇലഞ്ഞി വിസാറ്റ് (VISAT) ആർട്സ് ആൻഡ് സയൻസ് കോളേജിൽ നവകേരള സദസ്സിന്റെ തുടർച്ചയായി ഫെബ്രുവരി 15 ന് സംവാദം സംഘടി പ്പിച്ചു . വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ . രാജുമോൻ മാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ ഷാജി ഓസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ അനൂപ് കെ ജെ മുഖ്യപ്രഭാഷണം നടത്തി. പിറവം BPC കോളേജിലെ അസി . പ്രൊഫസർ ഡോ. ഷൈൻ പി.എസ് മോഡറേറ്ററായിരുന്നു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. അനു ട്രീസ്സ ജോസ് സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ അമൽ ജെയിംസ് നന്ദിയും പറഞ്ഞു.
ഫെബ്രുവരി 18 ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി ബഹു. മുഖ്യമന്ത്രി മുഖാമുഖം നടത്തും. ആർട്സ് ആൻഡ് സയൻസ് കോളേജിനെ പ്രതിനിധീകരിച്ച് കുമാരി ജസ്റ്റീന ജോൺ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും .പി ആർ ഒ ഷാജി അഗസ്റ്റിൻ, ശ്രീ . ബിൻസ് മാത്യു, ഡോ. ജോസഫ് വി ജെ ,ശ്രീ. മനോജ് ഇ വി , ശ്രീമതി. നീതു പൗലോസ്, ശ്രീമതി.എൽസമ്മ ജോസഫ്, ഡോണ മറിയം തങ്കച്ചൻ , മരിയ ടോമി, ആൻഡ്രിയ ബിനു, ദിവ്യദാസ് പി എസ് , അനീഷ സഹജൻ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.