Crime
ചെക്ക് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു
ഗാന്ധിനഗർ : ചെക്ക് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരനെല്ലൂർ മള്ളുശ്ശേരി പാലത്തൂർ വീട്ടിൽ സനോജ് (40) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019-ൽ ആർപ്പൂക്കര സ്വദേശിയായ യുവാവിന് 30,000 രൂപ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചെക്ക് കേസിൽ പ്രതിയാവുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാകാതെ ഇയാൾ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇത്തരത്തിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ സിനോദ്, എസ്.ഐ രൂപേഷ്, സി.പി.ഓ മാരായ ശ്രീകാന്ത്, പ്രേംകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.