Kerala
ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു.നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ബിൻസിമോൾ ജോസഫ്, ബി എഡ് സെൻ്റർ പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ,ഹെഡ്മിസ്ട്രസ്സ് ബീനാ മോൾ കെ.എസ്.,എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രൻ എം., എൽസമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വോളിബോൾ ചാംപ്യൻഷിപ്പ്,ജില്ലാ ഉപജില്ലാ കലോത്സവം,സ്പോർട്സ്,ഗണിത ശാസ്ത്ര മേള,സോഷ്യൽ സയൻസ് മേള,സംസ്ഥാന പ്രവൃത്തി പരിചയ മേള, ഐ ടി മേള എന്നിവയിൽ പങ്കെടുത്തു വിജയികളായവർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്‌സ് നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് അർഹത നേടിയ വിദ്യാർത്ഥി,സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ പങ്കെടുത്ത അധ്യാപിക കെ.എസ്.സിന്ധു മോൾ എന്നിവരെ സർട്ടിഫിക്കറ്റ്കളും മൊമെൻ്റോകളും നൽകി ആദരിച്ചു .
വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.