Kerala

തൊണ്ട തൊഴിലാളികൾ തെണ്ടി തുടങ്ങി;ശബ്ദ കലാകാരന്മാർക്ക് വേണ്ടി ചേർത്തലയിൽ നിന്നും ഒരു ഒറ്റയാൾ സമരം

Posted on

ചേർത്തല: രാത്രി പത്തിന് ശേഷവും ഉത്സവപ്പറമ്പുകളിലും, മറ്റു പരിപാടികള്‍ക്കും മൈക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ ഒറ്റയാള്‍ പ്രതിഷേധം.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടില്‍ പി കെ സാബു ( 44 ) വാണ് കലാകാരൻന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഭിക്ഷാടനം നടത്തിയത്. ‘തൊണ്ട തൊഴിലാളി തെണ്ടി തുടങ്ങി’ എന്ന പ്ലക്കാർഡ് കഴുത്തില്‍ തൂക്കി കലാകാരൻമാരുടെ അവകാശങ്ങള്‍ സമൂഹത്തോട് വിളിച്ച്‌ പറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്.

ഉത്സവ സീസണില്‍ രാത്രി 12 വരെ എങ്കിലും പൊലീസ് മൈക്ക് അനുവദിച്ചാല്‍ കലാകാരൻമ്മാർക്ക് പരിപാടികള്‍ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് സാബു പറഞ്ഞു. പട്ടണക്കാട് നിന്നും തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ക്ക് ഗായകൻ ബിനു ആനന്ദ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധയിടങ്ങളില്‍ വിവിധ കലാകരൻന്മാർ സാബുവിന്റെ പ്രതിഷേധ പരിപാടികളിലും പങ്കാളികളായി. ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പരിപാടി അവസാനിപ്പിച്ചു.

ശബ്ദകലാകാരന്മാരുടെ കേരളത്തിലെ രജിസ്‌ട്രേഡ് സംഘടനയായ തൊടുപുഴ ക്രേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന “നാവ്”കൂട്ടായ്മയും പ്രസ്തുത സമരത്തിന് പിന്തുണ അറിയിച്ചു.ശബ്ദ കലാകാരന്മാരുടെ തൊഴിലിന് നിയമങ്ങൾ വ്യാഖ്യാനിച്ച് തടസ്സം സൃഷ്ടിക്കുമ്പോൾ അവർക്കും കുടുംബവും ജീവിതവും ഉണ്ടെന്ന് വ്യാഖ്യാനിക്കുന്നവർ മറക്കരുതെന്നും.ശബ്ദകലാകാരന്മാരെ സർക്കാർ ബഡ്ജറ്റിൽ പോലും അവഗണിച്ചിരിക്കയാണെന്നും മധു അശ്വതി;കെ എ ചന്ദ്രൻ;മധു പ്രണവം ;വിഴിക്കത്തോട് ജയകുമാർ;ഓ ജെ ജോസ്;സവാദ് മാടവന;വാവ കോതമംഗലം  തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version