Kerala
എറണാകുളത്തെ രണ്ട് പള്ളികളിൽ സിനഡ് കുർബാന നടത്താൻ എറണാകുളം മുനിസിപ്പൽ കോടതി ഉത്തരവിട്ടു
എറണാകുളം: അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം കോടതിയിൽ. എറണാകുളത്തെ രണ്ട് പള്ളികളിൽ സിനഡ് കുർബാന നടത്താൻ എറണാകുളം മുനിസിപ്പൽ കോടതി ഉത്തരവിട്ടു. പാലാരിവട്ടം, മാതാനഗർ പള്ളികളിലാണ് സിനഡ് നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന നടത്താൻ ഉത്തരവിട്ടത്.
ജനാഭിമുഖ കുർബാന സിനഡ് നിരോധിച്ചതാണെന്നും അതിനാൽ പള്ളികളിൽ സിനഡ് നിർദ്ദേശം നടപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് വിശ്വാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ജനാഭിമുഖ കുർബാന നിരോധിച്ച് ഏകീകൃത കുർബാന നടത്താൻ കോടതി ഉത്തരവിട്ടത്.