Kerala
റബ്ബർ ടാപ്പിങ് തൊഴിലാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;ദുരൂഹ മരണമെന്ന് പോലീസ്
കൊല്ലം: പാരിപ്പളളി മണ്ണയത്ത് റബ്ബർ ടാപ്പിങ് തൊഴിലാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.വി ഷാജിമോൻ (45) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷാജിമോന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. ഇയാളുടെ ദേഹത്ത് മർദനമേറ്റതിൻ്റെ പാടുകളുണ്ട്. ഷാജിയും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ രാത്രി ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. കൂടെ താമസിച്ചിരുന്ന സന്തോഷിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.