Kerala

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷ്യൽ ട്രെയിൻ ‌‌‌ഇന്ന് സർവീസ് ആരംഭിക്കും

Posted on

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷ്യൽ ട്രെയിൻ ‌‌‌ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ യാത്രക്കാരുമായി സംവ​ദിക്കും.

കേരളത്തിൽനിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിൽ ആദ്യത്തേതാണ് ഇന്ന് പുറപ്പെടുക. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തും. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് പിന്നീട് റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version