Kerala
ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വിലകൂട്ടി;ചപ്പാത്തിക്ക് വില വർദ്ധിപ്പിച്ചിട്ടില്ല
തിരുവനന്തപുരം: ജയിലുകളില്‍ തയ്യാറാക്കി പുറത്തുവില്‍ക്കുന്ന 21 ഇനം ഭക്ഷണങ്ങള്‍ക്ക് വിലകൂട്ടി. മൂന്ന് രൂപമുതല്‍ 30 രൂപവരെയാണ് കൂട്ടിയത്. ചപ്പാത്തിയുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
സാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്ന് ഭക്ഷണനിര്‍മാണ യൂണിറ്റുകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷംമുമ്പ് ജയില്‍ അധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
പുതിയ വില (ബ്രാക്കറ്റില്‍ പഴയ വില)
ചിക്കന്‍ കറി- 30 (25), ചിക്കന്‍ ഫ്രൈ- 45 (35), ചില്ലി ചിക്കന്‍- 65 (60), മുട്ടക്കറി- 20 (15), വെജിറ്റബിള്‍ കറി- 20 (15), ചിക്കന്‍ ബിരിയാണി- 70 (65), വെജിറ്റബിള്‍ ഫ്രൈഡ്റൈസ്- 40 (35), മുട്ട ബിരിയാണി- 55 (50), അഞ്ച് ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തിപ്പൊടി- 35 (30), ഇടിയപ്പം അഞ്ചെണ്ണം- 30 (25), പൊറോട്ട (നാലെണ്ണം)- 28 (25), കിണ്ണത്തപ്പം- 25 (20), ബണ്‍- 25 (20), കോക്കനട്ട് ബണ്‍- 30 (25), കപ്പ് കേക്ക്- 25 (20), ബ്രഡ്- 30 (25), പ്ലംകേക്ക് 350 ഗ്രാം- 100 (85), പ്ലം കേക്ക് 750 ഗ്രാം- 200 (170), ചില്ലി ഗോപി-25 (20), ഊണ്‍- 50 (40), ബിരിയാണി റൈസ്- 40 (35).