Kerala

രണ്ട് കിലോയിൽ അധികം ഗഞ്ചാവവുമായി പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം, അസം സ്വദേശി യെ എക്സൈസ് അറസ്റ്റ് ചെയ്തു

Posted on

ഏറ്റുമാനൂർ :രണ്ട് കിലോയിൽ അധികം ഗഞ്ചാവവുമായി പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം, അസം സ്വദേശി യെ എക്സൈസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസ് പാർട്ടിയും സംയുക്തമായി
എക്സൈസ് ഇൻസ്‌പെക്ടർ VJ റോയിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പേരൂർകരയിൽ വെച്ച് ഗഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ആസ്സാം സ്വദേശിയായ   നൂർ ഇസ്ലാം ഷെയ്ക്ക്  എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

തൊണ്ടിയായി 1.140 കിലോഗ്രാം ഗഞ്ചാവും തൊണ്ടി മണിയായി 3000/- രൂപായും കണ്ടെടുത്തു. രണ്ട് മാസങ്ങൾക്ക് മുമ്പ് കോട്ടയം റെയിൽവേ സ്റ്റേഷന് പരിസരത്തു നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

റെയ്‌ഡിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ VJ റോയ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ തോമസ്, എക്സൈസ് ഇന്റലിജൻസ് വിഭാഗം അസി എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ നന്ത്യാട്ട്, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പ്രിവന്റി ഓഫീസർ മാരായ Aകൃഷ്ണകുമാർ,Tk
സജു, അജിത്ത് ടി സിവിൽ എക്സൈസ് ഓഫീസർമാരായ, വികാസ് എസ്, സനൽ എൻ എസ്, സതീഷ് ചന്ദ്ര, വനിത സിവിൽ എക്സൈസ് ഓഫീസർ സുമിതാ മോൾ പിസ്, എക്സൈസ് ഡ്രൈവർമാരായ അജയകുമാർ പി എസ്, വിനോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version