Kottayam
ഗുരുവായൂർ ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണല്‍ സുഗമമാക്കാൻ പുതിയ നോട്ടെണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമർപ്പിച്ചത്
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭണ്ഡാരം എണ്ണല്‍ സുഗമമാക്കാൻ പുതിയ നോട്ടെണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമർപ്പിച്ചത്.
ഭണ്ഡാരം കൗണ്ടിങ് ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ യന്ത്രത്തിന്റെ സമർപ്പണം നിർവഹിച്ചു. ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ചീഫ് ഫിനാൻഷ്യല്‍ ഓഫിസർ കെ.പി. സജിത്ത്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി. മനോജ് കുമാർ, കെ. ഗീത എന്നിവരുടെ സന്നിഹിതരായിരുന്നു.