Kerala
മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്
മലപ്പുറം: മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരു ന്നുവെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പൊലീസെത്തി ഭക്ഷണം വാങ്ങി നല്കി. പിന്നാലെ യുവാവ് അപ്രത്യക്ഷനായി.കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ ഭാഗത്ത് യുവാവ് അലഞ്ഞു തിരിഞ്ഞു നടന്നതായി നാട്ടുകാർ പറഞ്ഞു.യുവാവിന് മറ്റു പ്രശ്നങ്ങൾ ഉണ്ടോയെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു