Kottayam
കോട്ടയം മണർകാട് സ്കൂട്ടർ ഓടയ്ക്കുള്ളലേക്ക് വീണ് യാത്രികന് ദാരുണാന്ത്യം;ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്
കോട്ടയം മണർകാട് സ്കൂട്ടർ ഓടയ്ക്കുള്ളലേക്ക് വീണ് യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്.ഇന്നലെ (വെള്ളി) വൈകിട്ട് 7.30 ഓടെയാണ് സംഭവം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടയ്ക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്.
ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ദേശീയപാത 183 -ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്.
വിദേശത്തായിരുന്ന അനി, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോൺട്രാക്ടറായി പ്രവർത്തിക്കുകയായിരുന്നു.തലപ്പാടി എൽ.പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ.മക്കൾ: ഫെനി , കെവിൻ