Kerala

കോട്ടയം മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്; പ്രഖ്യാപനം ഈയാഴ്ച

Posted on

കോട്ടയം:കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യു  ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സജീവമാവുകയാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കോട്ടയം സീറ്റിനായി വടംവലി ശക്തമാകുന്നുണ്ടെങ്കിലും അതൊക്കെ അവഗണിക്കാനാണ് തൊടുപുഴ കേന്ദ്രങ്ങൾ അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത് . . കേരളാ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണ്. പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതെന്നും അവകാശവാദം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

പാലാ അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുന്നാളിന് നേർച്ച കാഴ്ചകൾ സമർപ്പിച്ചായിരുന്നു ഫ്രാൻസിസ് ജോർജിന്റെ അനൗദ്യോഗിക തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് .ഈയിടെ കടുത്തുരുത്തി മുതൽ കോട്ടയം വരെ റബ്ബർ കർഷക ലോങ്ങ് മാർച്ചിലും പൊരിയുന്ന വെയിലത്ത് കടുത്തുരുത്തി എം എൽ എ  മോൻസ് ജോസേഫിനോടൊപ്പം  ഫ്രാൻസിസ് ജോർജ് കാൽ നടയായി സഞ്ചരിച്ചു.കടുത്തുരുത്തി ;ഏറ്റുമാനൂർ ;കോട്ടയം എന്നീ മൂന്നു നിയോജക മണ്ഡലങ്ങളിലൂടെയാണ് റബ്ബർ ലോങ്ങ് മാർച്ച് കടന്നു പോയത്.ഏകദേശം ഒരു ലക്ഷം പേരിലേക്കാണ് ഈ മാർച്ചിന്റെ സന്ദേശം നേരിട്ടെത്തിയത്.

ഇക്കഴിഞ്ഞ ദിവസം ചങ്ങനാശേരി കുറിച്ചിയിലെ അപകടത്തിൽപെട്ട്  മരിച്ച രണ്ടു പാർട്ടി പ്രവർത്തകരുടെ വീട്ടിലും ;സംസ്ക്കാര ശുശ്രുഷകളിലും ഫ്രാൻസിസ് ജോർജ് പങ്കെടുത്തിരുന്നു.സംയുക്ത കേരളാ കോൺഗ്രസിൽ ഫ്രാൻസിസ് ജോർജിനെ  നഖ ശിഖാന്തം എതിർത്തിരുന്ന പി സി ജോർജ് ഇപ്പോൾ ബിജെപി യിൽ ചേർന്നതും ശുഭ സൂചന ആയിട്ടാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കാണുന്നത് .ഫ്രാൻസിസ് ജോർജിനെ എതിർക്കുന്നവർ ബിഗ് സീറോ ആയി മാറുന്നതായിട്ടാണ് ഇപ്പോൾ കണ്ടു വരുന്ന സൂചനകൾ.

ഭാഷാപരമായ കഴിവും ;സഭാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നതും കര്‍ഷക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതും ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല ഘടകമാണ്. ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയായാല്‍ എല്‍.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. ജില്ലയില്‍ ആകെ ശക്തമായ സംഘടന ബന്ധം പുലര്‍ത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ക്ലീന്‍ ഇമേജും കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.യു  ഡി എഫിൽ തന്നെ എടുത്തുകാണിക്കാവുന്ന ക്രൈസ്തവ മുഖമാണ് ഫ്രാൻസിസ് ജോർജ്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ക്രൈസ്തവ കേന്ദ്രങ്ങളിൽ വോട്ട് അഭ്യര്ഥിക്കുവാൻ യു  ഡി എഫുകാർ വ്യാപകമായി ഉപയോഗിച്ചത് ഫ്രാൻസിസ് ജോർജിനെ ആയിരുന്നു .

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഇപ്പോൾ ചില അപശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും അതൊക്കെ അവഗണിക്കാനാണ് തൊടുപുഴ കേന്ദ്രങ്ങളുടെ തീരുമാനം.പാർട്ടിക്ക് ഒരു എം പി യെ ലഭിച്ചാൽ പാർട്ടിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്ന നിർണ്ണായക തെരെഞ്ഞെടുപ്പാണിത്.ഒരു യുവജന നേതാവിന് പൂഞ്ഞാർ സീറ്റ് തരപ്പെടുത്താനാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നത് .എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തികളെ ആശ്രയിച്ചായിരിക്കും അങ്ങനെയുള്ള നീക്കങ്ങൾ മുന്നേറുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version