Kerala
ഗവർണ്ണറോ അതോ പത്തനംതിട്ട ലോക്‌സഭാ സ്ഥാനാർഥിയോ;പി സി ജോർജ് ബിജെപി മെമ്പർഷിപ്പ് സ്വീകരിക്കും
ന്യൂഡല്‍ഹി: പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിക്കും . മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.
ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോര്‍ജിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്‍റെ ലക്ഷ്യം.
പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഘടകകക്ഷിയായി ജോര്‍ജിനെ മുന്നണിയിലെടുക്കരുത് എന്ന് കട്ടായം പറഞ്ഞു. ഇതോടെ പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനായി.
മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരൊന്നാകെ ബിജെപിയിലെത്തും. പുതിയ സാഹചര്യത്തില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്താനാണ് സാധ്യത.അതേസമയം ഗവർണ്ണർ സ്ഥാനത്തിനും പി സി ജോർജ് നോട്ടമിടുന്നുണ്ട്.അറിയപ്പെടുന്ന മുസ്‌ലിം വിരുദ്ധനായ ജോർജ് ഗവർണ്ണറായാൽ ബിജെപി യുടെ മതേതര പ്രതിച്ഛായക്ക് തന്നെ കളങ്കമാവുകയും ചെയ്യും .
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി യുമായി ജോർജ് സഹകരിച്ചിരുന്നു.എന്നാൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞു അവരുമായി തെറ്റി പിരിയുകയായിരുന്നു.ബിജെപി ക്കാർക്ക് മത്സരിച്ചാൽ മാത്രം മതി വിജയിക്കണമെന്നില്ല .അവർക്കു കച്ചവടമാണ് ലക്‌ഷ്യം എന്നൊക്കെ ബിജെപി യെ ആക്ഷേപിച്ചിരുന്നു.തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ ബിജെപി ക്കായി പ്രചാരണത്തിനെത്തിയ പി സി ജോർജ് എൽ ഡി എഫ് സ്ഥാനാർഥി നമ്മുടെ പയ്യനാ .പൂഞ്ഞാറുകാരനാ.മിടുക്കനാ എന്നൊക്കെ പറഞ്ഞു ബിജെപി യെ വെട്ടിൽ ചാടിച്ചിരുന്നു.
പൂഞ്ഞാറുകാർ ഇപ്പോഴും പി സി ജോർജിനെ കുറിച്ച് സൂചിപ്പിക്കുമ്പോൾ ഒരു കാര്യം പറയാറുണ്ട്.2016 ലെ തെരെഞ്ഞെടുപ്പിൽ 27000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതാ എല്ലാത്തിന്റെയും കുഴപ്പം അന്ന് 1500 വോട്ടിനു വിജയിച്ചിരുന്നെങ്കിൽ ഇങ്ങനെ ആർക്കും വേണ്ടാതാവുമായിരുന്നില്ല .27000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മതി മറന്ന് ജനങ്ങളെ വെറുപ്പിച്ചതാണ് ഇപ്പോഴത്തെ ഈ ഗതികേടിനു കാരണമെന്ന് പൂഞ്ഞാറുകാർ പറയുന്നു .കുറവിലങ്ങാട്ടുള്ള കന്യാസ്ത്രീയെ ഫ്രാങ്കോയുടെ കൂടെ ചേർന്ന് വേശ്യ എന്ന് വിളിച്ചതും;നടൻ ദിലീപ് വിഷയത്തിൽ ഭാവന എന്ന നടിയെ ആക്ഷേപിച്ചതും.കൊച്ചി സഭാ തർക്കത്തിൽ ഫാദർ മുണ്ടാടൻ പുലയ സ്ത്രീക്ക് ജനിച്ചയാൾ എന്ന് ആക്ഷേപിച്ചതും;കിട്ടിയ പണത്തിന്റെയും ;27000 ഭൂരിപക്ഷത്തിന്റെയും അഹങ്കാരത്തിലായിരുന്നെന്നാണ് ഇപ്പോഴും പൂഞ്ഞാറുകാർ പറയുന്നത് .