Kerala

എസ് എഫ് ഐ ക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്നു ഗവർണ്ണർ;എസ് എഫ് ഐ പ്രതിഷേധത്തിനെതിരെ റോഡ് സൈഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവർണ്ണർ എഫ് ഐ ആർ കിട്ടിയതോടെ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചു 

Posted on

കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽ നിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ. എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്. ഇന്ന് രാവിലെ ഗവർണർ കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ‌ പരിപാടിക്കായി പോകുന്നതിനിടെയായിരുന്നു നിലമേലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കാറിൽ നിന്നിറങ്ങിയ ഗവർണർ ഏറെ നേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം. സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവിൽ എഫ്ഐആറിന്റെ പകർപ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയാറായത്.

എസ്ഐഐആറിലെ വിവരങ്ങൾ സ്റ്റാഫ് അംഗം ഗവർണറെ വായിച്ചു കേൾപ്പിച്ചു. 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവർണറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version