Kerala
ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ സന്തുഷ്ടിയുടെ നാലാമത് സംഗമം പെരിങ്ങുളത്ത് നട്മെഗ് പ്ലാൻ്റേഷൻ ഹോം സ്റ്റേയിൽ സംഘടിപ്പിച്ചു
പൂഞ്ഞാർ :ഭൂമിക ഏകോപിപ്പിക്കുന്ന പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവിലെ സന്തുഷ്ടിയുടെ നാലാമത് സംഗമം പെരിങ്ങുളത്ത് നട്മെഗ് പ്ലാൻ്റേഷൻ ഹോം സ്റ്റേയിൽ സംഘടിപ്പിച്ചു.
മര്യാദകളുടെ ടൂറിസം എന്ന മുന്ദ്രാവാക്യത്തോടെ നടത്തുന്ന പ്രാദേശീക വിനോദസഞ്ചാര പ്രവർത്തനത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംഗമം സിനാമാതാരം മീനാക്ഷി ഉത്ഘാടനം ചെയ്തു. ലളിതവും അർത്ഥപൂർണ്ണവും നിലനിൽക്കുന്നതുമായ ഒരു പ്രവർത്തനമായാണ് സന്തുഷ്ടിയുടെ സംഗമം അനുഭവപ്പെടുന്നത് എന്ന് മീനാക്ഷി പറഞ്ഞു.
ഭൂമിക പ്രസിഡൻ്റ് കെ. ഇ. ക്ലമൻ്റ് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ. ആർ. എസ്. മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാറിൻ്റെ വിനോദസഞ്ചാര സാധ്യതകൾ വിപുലമാണെന്നും ചെറുതും വലുതുമായ മുൻകൈകളിലൂടെ അതിനെ കോർത്തിണക്കാൻ കഴിയുമെന്നും ജ്യോതിസ് മോഹൻ പറഞ്ഞു. മിനർവ്വ മോഹൻ, എബി ഇമ്മാനുവൽ, അരുൺ ജാൻസ്, നൈഷ് മാത്യു എന്നിവർ പ്രസംഗിച്ചു.