Kerala
കത്തോലിക്ക കോൺഗ്രസ് പാലാ രൂപത., നവവൈദികർക്കു സ്വീകരണം നൽകി
പാലാ :രാമപുരം ഫൊറോന പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ രൂപതാ പ്രിസിഡന്റ് ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ചു.
റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, സാജു അലക്സ്, എം എം ജേക്കബ്, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയങ്കൽ, ഫ്രാൻസിസ് കരിമ്പാനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.പാലാ രൂപതക്ക് വേണ്ടി 13 നവ വൈദികർ ഈ വർഷം അഭിഷിക്തരായി.