Kottayam

പാലാ രാമപുരം ഏഴാച്ചേരിയിൽ കർഷകൻ്റെ ഒരു ദിവസം പ്രായമായ 625 കോഴിക്കുഞ്ഞുങ്ങളെ മരപ്പട്ടി കടിച്ചു കൊന്നു

Posted on

 

കോട്ടയം:പാലാ രാമപുരം ഏഴാച്ചേരിയിൽ കർഷകൻ്റെ ഒരു ദിവസം പ്രായമായ 625 കോഴിക്കുഞ്ഞുങ്ങളെ മരപ്പട്ടി കടിച്ചു കൊന്നു  രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരിയിലാണ് സംഭവം നടന്നത്. ഒരു ദിവസം പ്രായമായ 3000 ത്തോളം കോഴിക്കുഞ്ഞുങ്ങളെ വളർത്തുകയായിരുന്ന സജി പള്ളിയാറാടി  എന്ന കർഷകനാണ് ദുരന്തമുണ്ടായത്

കുഞ്ഞൂഞ്ഞളെ വളർത്തി സംഘങ്ങൾക്ക് തിരിച്ചു കൊടുക്കുന്ന വ്യവസ്ഥയിൽ കോഴികള വളർത്തുകയായിരുന്നു സജി എന്ന കർഷകൻ.=ഇന്നലെ ഉച്ചക്കാണ് 3000 വരുന്ന കോഴി കുഞ്ഞുങ്ങള കൂട്ടിലാക്കിയത്. കൃത്രിമ ചൂടും കൊടുത്ത് വളർത്തുകയായിരുന്നു.

ഇന്ന്  രാ വിലെ 5.30 ഓടെ സജി കൂട്ടിൽ നോക്കിയപ്പോൾ മരപ്പട്ടി കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന കാഴ്ചയാണ് കണ്ടത്. ബഹളം വച്ചപ്പോൾ മരപ്പട്ടി ഓടി പോയി.സ്ഥലം പഞ്ചായത്ത് മെംബർ ശാന്താറാം സ്ഥലത്തെത്തി ഫാം സന്ദർശിച്ചു.പഞ്ചായത്തിലും ,കൃഷി ഭവനിലും സംഭവം അറിയിക്കുമെന്ന് സജിയും ,മെംബർ ശാന്താറാമും അറിയിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷ്;വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ട് തുടങ്ങിയവരും സ്ഥലം സന്ദർശിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version