Kerala
എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ
എറണാകുളം: എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ. കിരീടങ്ങൾ വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്. തിരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്നും എം മുകുന്ദൻ പറഞ്ഞു.
വ്യക്തി പൂജ പാടില്ലെന്നാണ് തന്റെ നിലപാട്. കേരളത്തിലെ സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്. അത് പരിശോധിക്കണം. സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തന്‍റെ വിമർശനം ബാധകമാണ്. ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുതെന്നും എം മുകുന്ദൻ പറഞ്ഞു.