Education
ബി വി എം കോളേജിൽ ദേശീയ സെമിനാർ 19, 20 തീയതികളിൽ
കോട്ടയം :ചേർപ്പുങ്കൽ: ബി വി എം കോളേജ് ഐ ക്യ എ സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ മാനേജർ ഫാ. ജോസഫ് പനാമ്പുഴ ഉദ്ഘാടനം ചെയ്യും. ബർസാർ ഫാ. റോയി മലമാക്കൽ, ഐ ക്യ എ സി കോഡിനേറ്റർ ജെഫിൻ ജോസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എൽസ മേരി സ്കറിയ എന്നിവർ പ്രസംഗിക്കും.
നാല് വർഷ ഡിഗ്രി പ്രോഗ്രാം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ടി.കെ ജോസ്,
കേരള യൂണിവേഴ്സിറ്റി ഐ ക്യ എ സി ഡയറക്ടറും ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ. ഗബ്രിയേൽ സൈമൺ, എംബേസ് പ്രോസ്യൂട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാസർ പേരാമ്പ്ര, ഡോ. ശ്രീധർ ഹെഗ്ഡെ (കർണാടക) എന്നിവർ ക്ലാസ് നയിക്കും. ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത് പ്രബന്ധാവതരണത്തിൽ മോഡറേറ്ററായിരിക്കും. ഫോൺ: 9446562607, 9446448457, 8129507172.