Kerala
വിട പറഞ്ഞ ഡോക്ടർ 1965 ലെ യുദ്ധകാലത്ത് സേവനമനുഷ്ടിച്ച ധീര പോരാളി;കേരള സർക്കാറിൽ പുളിങ്കുന്ന് , മുണ്ടക്കയം, പാലാ, കുറവിലങ്ങാട് ,വൈക്കം ,ആശുപത്രികളിലും സേവനം അനുഷ്ഠിച്ചു
പാല. ഡോ.പി.എസ്.ജോസഫ് (85) പാറക്കുളം. പുത്തൻപള്ളിക്കുന്ന് നിര്യാതനായി. പരേതരായ തൃക്കൊടിത്താനം പാറക്കുളം (കുറ്റിക്കാട്ട് ) ശ്രീ.ദേവസ്യാ ജോസഫിൻ്റെയും തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് ശ്രീമതി.ത്രേസ്യാമ്മ ജോസഫിൻ്റെയും മകനാണ്. ഭാര്യ ശ്രീമതി ഓമന ജോസഫ് മാറാട്ടുകുളം ചങ്ങനാശ്ശേരി.
മക്കൾ. പ്രമോദ് ജോസഫ് (ICICI ബാങ്ക് ഗുജറാത്ത് , രൂപ ബോബി മാവേലിക്കുന്നേൽ മുണ്ടൂർ പാലക്കാട് , പ്രശാന്ത് ജോസഫ് (ഇംഗ്ലണ്ട്).മരുമക്കൾ – അമ്മു പ്രമോദ് ആയില്യത്ത്, ഡോ.ബോബി മാണി മാവേലിക്കുന്നേൽ , ദീപ ലൂക്കോസ് പട്ടരുമഠം .
കൊച്ചു മക്കൾ – ടാനിയ, തരുൺ, ഐറീൻ ,ഇമ്മാനുവേൽ ,റീത്ത, ജോ, തെരേസ.
തീരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBട ,MD പാസ്സായതിനു ശേഷം ഇൻഡ്യൻ കരസേനയിൽ ഡോക്ടറായി 1965 ലെ യുദ്ധകാലത്ത് സേവനമനുഷ്ടിച്ചു. കേരള സർക്കാറിൽ പുളിങ്കുന്ന് , മുണ്ടക്കയം, പാലാ, കുറവിലങ്ങാട് ,വൈക്കം ,ആശുപത്രികളിലും തൃശൂർ DMO ആയും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം ‘മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും ജോലി ചെയ്തു.
സഹോദരങ്ങൾ പരേതയായ പ്രൊഫ. ഗ്രേസി മത്തായി കുത്തിവളച്ചേൽ ,പരേതയായ ശ്രീമതി അച്ചാമ്മ ആൻ്റണി തോട്ടാശ്ശേരി, ഡോ.സിസിലി സഖറിയാസ് വടക്കേത്തലക്കൽ, ശ്രീ.പി.എസ് പോത്തൻ (റിട്ട.എൻജനീയർ BARC ) , ശ്രീമതി. റീത്താമ്മ ജോസഫ് നരിതൂക്കിൽ, ഡോ. പി.എസ്.തോമസ്സ് ( US A) ,ശ്രീ.പി.എസ് .ഏബ്രഹാം (എൻജിനീയർ USA ).
ജോസഫ് ഡോക്ടറിൻ്റെ ദൗതീക ശരീരം തിങ്കൾ (15 – 1 – 2024 ) രാവിലെ 8 മണിക്ക് പുത്തൻപള്ളിക്കുന്നിലുള്ള സ്വഭവനത്തിൽ കൊണ്ടുവരും .3 മണിക്ക് സംസ്ക്കാര ശുശ്രൂഷ സ്വഭവനത്തിൽ ആരംഭിച്ച് സെൻ്റ് ജോർജ് പുത്തൻ പള്ളിയിൽ സംസ്ക്കാരം നടക്കും