Kerala

കേരള കോൺഗ്രസിന് കോട്ടയം പാർലമെന്റ് സീറ്റ് നൽകി മുന്നണി കെട്ടുറപ്പ് വർദ്ധിപ്പിക്കണമെന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബിന്റെ നിലപാട്; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

Posted on

കോട്ടയം :പാലാ :കേരള കോൺഗ്രസിന് കോട്ടയം പാർലമെന്റ് സീറ്റ് നൽകി മുന്നണി കെട്ടുറപ്പ് വർദ്ധിപ്പിക്കണമെന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബിന്റെ നിലപാട്; പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി.

പാലായിൽ കോൺഗ്രസിന്റെ പുതിയ മണ്ഡലം പ്രസിഡൻറ് ചുമതല ഏൽക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെയാണ് കെപിസിസി ജനറൽ സെക്രട്ടറി പരാമർശം നടത്തിയത്. ഇപ്പോഴത്തെ യുഡിഎഫിന് പിണറായി വിജയൻ ഭരിക്കുന്ന എൽഡിഎഫിനെ നേരിടാനുള്ള ശക്തിയില്ല എന്നും ജോബ് പറഞ്ഞു.

എന്നാൽ കോട്ടയം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ പ്രസ്താവനയോട് കടുത്ത അതൃപ്തിയുമായി രംഗത്തുവന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. പാലായിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള പ്രതികരണമാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിരൺ മാത്യു അരീക്കൽ തുറന്നടിച്ചു.

ജോസ് കെ മാണി വിഭാഗത്തോട് നേരിട്ട് പോരാടിയാണ് പാലായുടെ മണ്ണിൽ ഇപ്പോൾ കോൺഗ്രസ് വളർത്തുന്നത്. അത്തരം പോരാളികളുടെ മനസ്സ് തളർത്തുന്ന സമീപനങ്ങൾ അംഗീകരിച്ച് മുന്നോട്ടു പോകാൻ കഴിയില്ലാ എന്നും, കേരള കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ ഇപ്പോൾ യുഡിഎഫിന് ഒപ്പം അടിയുറച്ചു നിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യവും നേതൃത്വം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിരൺ വ്യക്തമാക്കി. പാർട്ടിയിലെ യുവജനങ്ങളുടെ വികാരമാണ് യൂത്ത് കോൺഗ്രസ് പങ്കുവയ്ക്കുന്നതെന്ന് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ടോണി ചക്കാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version