Kottayam
സ്കൂൾ മുറ്റം പച്ചപുതപ്പ് വിരിച്ചമാതിരി;ചേർപ്പുങ്കൽ ഹോളിക്രോസ്സിലെ നെൽകൃഷി കതിരിട്ടു
കോട്ടയം :ചേർപ്പുങ്കൽ :ഹോളിക്രോസ് സ്കൂളിലെ കാർഷിക ക്ലബ്ബിൻ്റെ നേതൃത്തിൽ ആരംഭിച്ച കരനെൽ കൃഷി വിദ്യാർത്ഥികളിൽ കൗതുകം വളർത്തി. നെൽകൃഷി അന്യം നിന്നുപോവുന്ന ഈ കാലഘട്ടത്തിൽ, നെല്ലിൻ്റെ കൃഷിരീതികളെപ്പറ്റി മനസ്സിലാക്കുന്നതിനും കാർഷിക വൃത്തിയോട് താൽപര്യം ജനിക്കുന്നതിനും ആഭിമുഖ്യം വളർത്തുന്നതിനുമായിട്ടാണ് ജൈവ വൈവിധ്യ ഉദ്യാനോ=ത്തോട് ചേർന്ന് കരനെൽ കൃഷി ആരംഭിച്ചത്.
സ്കൂൾ മുറ്റം പച്ച പുതപ്പ് അണിഞ്ഞതു പോലെയാണിപ്പോൾ . കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധയിനം പച്ചക്കറി കൃഷിയും – സ്കൂളിൽ ചെയ്യുന്നു.. ഒരു പുത്തൻകാർഷിക സംസ്കാരം വളർത്തിയെടുക്കാനും അങ്ങനെ ജൈവകൃഷി അനുബന്ധ പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിക്കുന്നതായി സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ജോ’സഫ് പറഞ്ഞു.
ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ത്യൻ സ്കൂളിൽ എത്തി കുട്ടികളെ അഭിനന്ദിച്ചു. പ്രിൻസിപ്പാൾ ഫാ.സോമി കുറ്റിയാനിക്കൽ, അധ്യാപകരായ വീൻസ് ടോം ,ബിജു എൻ ഫിലിപ്പ് ., ഷൈബു തോപ്പിൽ എന്നിവർ കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകുന്നു.