Kerala

ഡി.സി.സി ജനറൽ സെക്രട്ടറി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

Posted on

കാസർഗോഡ് : കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രഥമിക നിഗമനം. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. രാവിലെ പത്തുമണി മുതൽ കോൺഗ്രസിന്റെ ജില്ലാ ആസ്ഥാനത്ത് പൊതുദർശനം നടത്തും.

കെ എസ് യുവിൻറെ ജില്ലാ പ്രസിഡന്റ് ആയിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷൻ എന്ന നിലയിലും പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version