Kerala

ഇടതുപക്ഷത്തിൻ്റെ അഭിമാന സ്ഥാപനമായ റബ്കോയിൽ ClTU തൊഴിലാളികൾ സമരത്തിൽ 3 മാസമായി ശമ്പളം ഇല്ല ! സ്ഥാപനത്തിൻ്റെ മുഖ്യ സാരഥി സഹകരണ വകുപ്പ് മന്തി വി .എൻ വാസവൻ

Posted on

 

കോട്ടയം: ഇടതുപക്ഷത്തിൻ്റെ അഭിമാന സ്ഥാപനമായ റബ്കോയിൽ ClTU തൊഴിലാളികൾ സമരത്തിൽ ,,3 മാസമായി ശമ്പളം ഇല്ല ! സ്ഥാപനത്തിൻ്റെ മുഖ്യ സാരഥി സഹകരണ വകുപ്പ് മന്തി വി .എൻ വാസവനാണ് കഴിഞ്ഞ 3 മാസക്കാലമായി ആയിട്ട് തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് 3 ഷിഫ്റ്റിലെയും തൊഴിലാളികൾ കമ്പനി ഗേറ്റ് പൂട്ടി ഇപ്പോൾ ഉപരോധം നടത്തുകയാണ്

നവകേരളയാത്ര പാമ്പാടിയിൽ വന്നപ്പോൾ ഈ കാര്യം ചൂണ്ടിക്കാട്ടി റബ്കോ എംപ്ലോയിസ് യൂണിയൻ നിവേദനം നൽകിയിരുന്നു കോടിക്കണക്കിന് രൂപ പാമ്പാടി സർവ്വീസ് ബാങ്കിൽ നിന്നും റബ്കോയിക്ക് നൽകിയിട്ടുണ്ട് ഇതിൽ വലിയ ദുരൂഹത ഉണ്ടെന്നാണ് കരുതുന്നത്
സഹകരണ മേഖലയിലെ അനാസ്ഥയുടെ ഒരു മുഖമാണ് റബ്കോ

കഴിഞ്ഞ ആഴ്ച്ചയിൽ കോട്ടയം ലേബർ ഓഫീസർ കമ്പനിയിൽ എത്തിയിരുന്നു C I TU യൂണിയൻ മാത്രമാണ് ഇവിടെ ഉള്ളത് ഇതിൻ്റെ സെക്രട്ടറിയെയും പ്രസിഡൻ്റിനെയും വിരട്ടിയാണ് ഇതുവരെ കമ്പനിയിലെ പ്രശ്നങ്ങൾ ഒതുക്കി തീർത്തിരുന്നത് പക്ഷെ പട്ടിണി കൊണ്ട് സഹികെട്ട തൊഴിലാളികൾ ഒന്നടങ്കം ഇപ്പോൾ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത് രാഷ്ടീയ കേരളത്തിൽ കൂടുതൽ ചർച്ചക്ക് വഴിവെക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version