Kottayam

പൊതുജീവിതത്തിൽ നിർഭയത്വം എളുപ്പമല്ലെന്ന് എം എൽ എ ആയി ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് മനസിലായെന്ന് മാത്യു കുഴൽനാടൻ എം എൽ എ

Posted on

പാലാ :പൊതുജീവിതത്തിൽ നിർഭയത്വം എളുപ്പമല്ലെന്ന് എം എൽ എ ആയി ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് മനസിലായെന്ന് മാത്യു കുഴൽനാടൻ എം എൽ എ;പാലായിൽ പി ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള   പി ടി തോമസ് അവാർഡ് ദാന ചടങ്ങിൽ അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാത്യു കുഴല്നാടൻ  എം എൽ എ .

ഞാൻ നിയമസഭയിൽ ഭരണകക്ഷിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ഒരു മന്ത്രി പറഞ്ഞു,ഞങ്ങൾ ടാർജറ്റ് ചെയ്യും . അടുത്ത പ്രാവശ്യം മാത്യു കുഴല്നാടൻ  എം എൽ എ ആയിരിക്കും എന്നതിന് യാതൊരു ഉറപ്പും ഇല്ലെന്ന്.ഞാൻ എല്ലാക്കാലവും എം എൽ എ ആയിരുന്നോളാമെന്നു ആർക്കും യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന് കുഴൽ നാടൻ പറഞ്ഞു.എം എൽ എ ആയിരിക്കുവോളം അന്തസ്സായി തന്നെ പ്രവർത്തിക്കുമെന്നും മാത്യു കുഴൽനാടൻ സൂചിപ്പിച്ചു .

ഈ അവാര്ഡുകളൊക്കെ ഒരു ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.കാരണം ഓരോ അവാർഡ് ലഭിക്കുമ്പോഴും വലിയൊരു ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ് എന്നിൽ നിക്ഷിപ്തമാകുന്നത് .അത് പാലിക്കുന്നതിൽ ഞാൻ വിജയിക്കേണ്ടതുണ്ട് . ഞാൻ ആദ്യമായി എം എൽ എ ആയപ്പോൾ പി ടി തോമസ് എനിക്ക് തന്നെ ഉപദേശം ;എല്ലാ ദിവസവും സഭയിൽ വരണം .അലസതയും ,മടിയും പാടില്ല എന്നായിരുന്നു.ആ ഉപദേശം ഒരു കുഞ്ഞനുജനെ  പോലെ ഞാൻ പിന്തുടർന്നു.

പി ടി തോമസിനോട് എനിക്കുള്ള പരിഭവം ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞിട്ടുണ്ട് .അദ്ദേഹം പലരെയും വാത്സല്യത്തോടെ പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട് .പക്ഷെ എനിയ്ക്കതൊന്നും ലഭിച്ചിട്ടില്ല .പി ടി തോമസിന്റെ കഴിവുകൾ പൂർണ്ണമായും കോൺഗ്രസ് ഉപയോഗിച്ചിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

യോഗത്തിൽ ഉമാ തോമസ് എം എൽ എ മാത്യു കുഴൽ നാടന് അവാർഡ് സമ്മാനിച്ചു.ഫാദര് ജോണി എടക്കര ; ഡോക്ടർ സിറിയക് തോമസ്;ഡിജോ കാപ്പൻ ;നാട്ടകം സുരേഷ് ; ബിജു പുന്നത്താനം;ജോമോൻ ഓടയ്ക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version