Kottayam
കരൂർ ഫാക്ടറി തുറക്കാനുള്ള തീരുമാനം .,കെ ടി യു സി (എം) പൊരുതി നേടിയ വിജയം
പാലാ: കഴിഞ്ഞ ഒൻപത് വർഷമായി അടഞ്ഞു കിടന്ന കരൂർ ലാറ്റക്സ് ഫാക്ടറി തുറക്കാൻ കഴിഞ്ഞത് കെ ടി യു സി പൊരുതി നേടിയ വിജയമാണെന്ന് കെ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസുകുട്ടി പൂവേലിൽ പ്രസ്താവിച്ചു.നിരന്തര സമരങ്ങളാണ് കെ ടി യു സി തൊഴിലാളികൾക്ക് വേണ്ടി ഇവിടെ നടത്തിയത്. ഇരുപത് തവണ യൂണിയൻ ഹെഡ് ആഫീസ് ഉപരോധിക്കുകയും പോലീസ് പലതവണ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി ഷാജു ചക്കാലയിൽ ,
യൂണിയൻ നേതാക്കൻമാരെയും തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയുണ്ടായി.പ്രസ്തുത സമരത്തിലെ വിജയം ആണ് ഇപ്പോൾ ഫാക്ടറി തുറക്കുവാൻ തീരുമാനിച്ചത്.നിലവിൽ ജോലി ഉണ്ടായിരുന്ന തൊഴിലാളികളെയും ,പെൻഷൻ പറ്റി പോയ തൊഴിലാളികളുടെയും മുഴുവൻ ആനുകൂല്യങ്ങളും മാനേജ്മെൻറ് നൽകണമെന്ന് യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ , സെക്രട്ടറി ഷാജു ചക്കാലയിൽ , എന്നവർ ആവശ്യപ്പെട്ടു.