Crime
കോളേജ് വിദ്യാർത്ഥികൾക്ക് അടിച്ചു പൂക്കുറ്റിയാകാൻ കോതമംഗലത്ത് ഒരു ഷാപ്പ്;തങ്കളം മാന്തോപ്പ് എന്ന വിവാദ കള്ള് ഷാപ്പിൽ നിന്നും കള്ളുകുടിച്ച് ബോധം പോയ നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജിലെ പെൺകുട്ടിയുടെ അവസ്ഥ പരിതാപകരം
കോതമംഗലം : തങ്കളം മാന്തോപ്പ് എന്ന വിവാദ കള്ള് ഷാപ്പിൽ നിന്നും കള്ളുകുടിച്ച് ബോധം പോയ നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജിലെ പെൺകുട്ടിയുടെ അവസ്ഥ പരിതാപകരം ? : കോതമംഗലത്തെ വിവാദ കള്ള് ഷാപ്പിൽ മുൻപും സ്കൂൾ കുട്ടികൾക്ക് കള്ള് കൊടുത്തതിന്റെ പേരിൽ എക്സൈസ് നടപടി സ്വീകരിച്ചിട്ടുള്ളതാണ് പിന്നീട് ഭരണകക്ഷിയിലെ ട്രേഡ് യൂണിയൻ നേതാവിന്റെ സ്ഥാപനമായതു കൊണ്ട് തന്നെ അടച്ച ഷാപ്പ് ഭരണ സ്വാധീനം ഉപയോഗിച്ച് തുറക്കുകയും നടപടി എടുത്ത എക്സൈസ് സർക്കിളിനെ സ്ഥലം മാറ്റുകയും ചെയ്ത വിചിത്ര സംഭവമാണ് അന്ന് ഉണ്ടായത്.
സമാന രീതിയിലുള്ള അന്വേഷണമാണ് ഇപ്പോഴും നടന്നിട്ടുള്ളത് കള്ള് കുടിച്ച് ബോധം നഷ്ടപ്പെട്ട് നങ്ങേലിപ്പടി – പീസ് വാലി 314 റോഡ് സൈഡിൽ കിടന്ന പെൺകുട്ടിയെ നാട്ടുകാർ വിളിച്ചു വരുത്തിയ പോലീസിന് കൈമാറുകയായിരിന്നു ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ മൊഴി എടുത്ത് വളരെ ദുർബലമായ കുറ്റം ചുമത്തി വ്യാജ കള്ള് കൊടുത്ത ഷാപ്പ് ഉടമകളെ രക്ഷപ്പെടുത്തുന്ന രീതിയാണ് കോതമംഗലം പോലീസും സ്വീകരിച്ചിട്ടുള്ളത് ഇതിനെതിരെ കോളേജ് പരിസരവാസികൾ പ്രതിഷേധത്തിലാണ്.
കുറച്ചു നാൾ മുൻപ് നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് പരിസരത്തുനിന്ന് കഞ്ചാവ് ഓയിൽ പിടിച്ചെടുത്ത സംഭവം കോതമംഗലം പ്രിൻസിപ്പൽ Si യുടെ നേതൃത്വത്തിൽ കേസ് അട്ടിമറിച്ചതായും ആക്ഷേപമുണ്ട് സംഭവ സ്ഥലത്തെ സാക്ഷിയുടെ മൊഴി എടുത്ത് പോയിട്ടും കേസ് എടുക്കാതെ വിട്ടയക്കുകയാണ് ഉണ്ടായത്.
ഗുണ്ടാ മയക്കു മരുന്ന് മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ് കോതമംഗലവും, നെല്ലിക്കുഴി കോളേജ് പരിസരങ്ങളുമെന്ന് നാട്ടുകാർ പറഞ്ഞു
വീഡിയോയിലെ വെളിപ്പെടുത്തലിൽ പെൺകുട്ടി തന്നെ പറയുന്നത് ഇപ്രകാരമാണ് 3-1-2024 വൈകിട്ട് സന്ധ്യയോടെ കോതമംഗലം തങ്കളം ബൈപ്പാസിലെ മാന്തോപ്പ് ഷാപ്പിൽ നിന്നും കള്ള് കുടിച്ചെന്നും ഷാപ്പിൽ നിന്നും കൂട്ടുകാരിയെ കുട്ടി കൊണ്ടു പോന്നു എന്നും പോരുന്ന വഴി എന്നാൽ കൂട്ടുകാരി സഡൻ ഓഫായി പോയെന്നും വളരെ ദയനിയാവസ്ഥയിൽ കോളേജ് വിദ്യാർത്ഥിയുടെ മൊഴി fb യിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.
പെട്ടതിപ്പോൾ ഷാപ്പ് ഉടമയും കോളേജ് അധികൃതരുമാണ് ഷാപ്പ് ഉടമയ്ക്ക് നടപടിയാണങ്കിൽ കോളേജ് അധികാരികൾക്ക് സ്ഥാപനത്തിന്റെ ചീത്ത പേരാണ് ഇതിനിടയിൽ ആകെ അങ്കലാപ്പാകുന്നത് കോളേജ് പരിസരവാസികളും ഇത്തരം സംഭവങ്ങൾ നിത്യ കാഴ്ചയായി മാറിയിരിക്കുകയാണ് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.