Kerala

ബിഗ് ടിക്കറ്റ്: 30 പേർ ചേർന്നെടുത്ത ടിക്കറ്റിന് 45 കോടി സമ്മാനം; മലയാളികൾ ഉൾപ്പെടെ 8 പേർക്ക് 22 ലക്ഷം

Posted on

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ മുനവർ ഫൈറൂസ് ഉൾപ്പെടെ 30 പേർ ചേർന്ന് എടുത്ത ടിക്കറ്റിന് 2 കോടി ദിർഹം (45.32 കോടി രൂപ) സമ്മാനം. തുക ആനുപാതികമായി വീതിക്കുമെന്ന് അൽഐനിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന മുനവർ ഫൈറൂസ് പറഞ്ഞു. വാരാന്ത്യ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം (2.26 കോടി രൂപ) ലഭിച്ചതും ഇന്ത്യക്കാരനുതന്നെ.

ഇത്തിഹാദ് എയർവേയ്‌സിൽ എൻജിനീയറായ സുതേഷ് കുമാർ കുമരേശൻ ആണ് ഭാഗ്യവാൻ. ഇവരുൾപ്പെടെ 11 ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ സമ്മാനാർഹരായത്. ഇതിൽ മലയാളികൾ ഉൾപ്പെടെ 8 പേർക്ക് ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) വീതവും മറ്റൊരാൾക്ക് കാറുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version