Kerala
നെഞ്ചിലെ ആധിയകറ്റി ചിഞ്ചുറാണി;ഋഷി തുല്യനായി റോഷി; പശു ചത്ത വിഷമത്തിലും കുട്ടികർഷകർക്ക് സ്വാന്തനമായി പൊതുസമൂഹം
തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകനായ മാത്യുവിന് അഞ്ചു പശുക്കളെ സൗജന്യമായി നല്‍കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.ഭക്ഷ്യവിഷബാധയേറ്റ് മാത്യുവിന്റെ 13 പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അടുത്ത ആഴ്ച തന്നെ പശുക്കളെ നല്‍കും.
മാട്ടുപ്പെട്ടിയില്‍ നിന്ന് നല്ല ഇനം പശുക്കളെയാണ് നല്‍കുക. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കുമെന്നും മന്ത്രി. 45, 000 രൂപ മില്‍മ ഉടന്‍ കൈമാറുമെന്നും മാത്യുവിന്റെ വീട്ടിലെത്തി മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റ്യനും ഉറപ്പു നല്കി.പിതാവ് മരിച്ച ശേഷം മൂന്നു മക്കളടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു ഈ പശുക്കൾ