Kottayam
ഭരണങ്ങാനത്തെ നീതി സ്റ്റോറിൽ അനീതിയുടെ വിളയാട്ടമെന്ന് പരാതി ഉയർന്നു
പാലാ :ഭരണങ്ങാനത്തെ നീതി സ്റ്റോറിൽ അനീതിയുടെ വിളയാട്ടമെന്നു വ്യാപക പരാതി ഉയർന്നു.ഇവിട ജോലി നോക്കുന്ന വനിതാ ജീവനക്കാരിയുടെ ധാർഷ്ട്യത്തെ കുറിച്ചാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.ഈയടുത്ത ദിവസങ്ങളിൽ പാലായിലെ പ്രമുഖ കലാകാരിയും ;സിനിമ നിർമ്മാതാവും ;അഭിനേത്രിയും ;സംവിധായികയുമായ പ്രിയാ ഷൈനോട് ഈ ജീവനക്കാരി അപമര്യാദയായി പെരുമാറിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്,
പ്രിയാ ഷൈൻ ന്റെ മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ കൊച്ചിയിൽ സെറ്റിലായിരിക്കുന്ന അവർ ഇപ്പോൾ പാലയിലെത്തിയിരിക്കുകയാണ് .കാൻസർ അതിജീവിതയായ പ്രിയ തന്റെ ശാരീരിക അവശതകൾക്കിടയിലും കലാ രംഗത്തും;സാമൂഹിക ഇടപെടലുകളിലും സജീവമായാണ് ചരിക്കുന്നത്.അമ്മയുടെ അസുഖത്തിനായി ഡോക്ടർ കുറിച്ച് കൊടുത്ത മരുന്ന് ഭരണങ്ങാനം നീതി മെഡിക്കൽ സ്റ്റോറിൽ നിന്നാണ് പ്രിയാ ഷൈൻ വാങ്ങിയത്.
അതിൽ ഒരെണ്ണം കഴിച്ചപ്പോൾ തന്നെ അമ്മയ്ക്ക് ശക്തമായ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നീതി മെഡിക്കൽ സ്റ്റോറിലെത്തി കാര്യം പറയുകയും ;ഇത് മാറി വേറെ എന്തെങ്കിലും തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.ഇതിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ ജീവനക്കാരി അപമര്യാദയായി പെരുമാറിയത് എന്ന് പ്രിയാ ഷൈൻ കോട്ടയം മീഡിയയോട് പറഞ്ഞു.ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് അനേകരാണ് ഈ സ്ഥാപനത്തിൽ നിന്നും മര്യാദകെട്ട പെരുമാറ്റമാണ് തങ്ങൾക്കും നേരിടേണ്ടി വന്നിട്ടുള്ളതെന്ന് പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തിയത്.
സമൂഹത്തിലെ പാവപ്പെട്ടവർക്ക് മരുന്നുകൾ വിലകുറച്ചു നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതിതിയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുകയാണ് ഇത്തരം ജീവനക്കാർ ചെയ്യുന്നതെന്നും ;ഇതിനെതിരെ അധികാര സ്ഥാപനങ്ങളിൽ പരാതി നൽകുമെന്നും പ്രിയാ ഷൈൻ കോട്ടയം മീഡിയയോട് പറഞ്ഞു .